ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആറാമത് റീസൈക്ലിംഗ് ആന്റ് സസ്റ്റൈനബിലിറ്റി കോൺഫറൻസും എക്സിബിഷനും (Recycling Towards Sustainability Conference and Exhibition) ഒക്ടോബർ 6, 7 തീയതികളിൽ നടക്കും. സർക്കാരുദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലെ പ്രമുഖർ, മാലിന്യ സംസ്കരണ-സർക്കുലർ എക്കണോമി രംഗത്തെ പ്രാദേശിക, അന്തർദേശീയ വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ബുധനാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംഘാടക സമിതി അധ്യക്ഷനും പബ്ലിക് സർവീസസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ അബ്ദുള്ള അഹമ്മദ് അൽ കറാനി, സംഘാടക സമിതി അംഗവും വെസ്റ്റ് റീസൈക്ലിംഗ് ആന്റ് ട്രീറ്റ്മെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ ഹമദ് ജാസിം അൽ ബഹർ എന്നിവരാണ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
മാലിന്യങ്ങൾ സാമ്പത്തിക-പരിസ്ഥിതി മൂല്യമുള്ള വിഭവങ്ങളാക്കി മാറ്റുക, നിർമ്മാണ-അവശിഷ്ട മാലിന്യങ്ങളുടെ പുനരുപയോഗം, ശാസ്ത്രീയമായ മാലിന്യ ശേഖരണവും തരംതിരിക്കലും, സാങ്കേതികവിദ്യയുടെ വിനിയോഗം എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾ കോൺഫറൻസിൽ നടക്കും. ......
ദോഹ: ത്രിമാന (3D) സിമുലേഷൻ സാങ്കേതികവിദ്യയും വെർച്വൽ പ്ലാനിംഗും ഉപയോഗിച്ച് സങ്കീർണ്ണമായ താടിയെല്ല് പുനർനിർമ്മാണവും ആദ്യത്തെ 'സബ്പെരിയോസ്റ്റിയൽ ഡെന്റൽ ഇംപ്ലാന്റ്' ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC).
താടിയെല്ലിൽ അസ്ഥിക്ഷയം (Bone Loss) സംഭവിച്ചതിനാൽ സാധാരണ രീതിയിൽ (Endosteal Implants) അസ്ഥി തുരന്ന് പല്ല് വെച്ചുപിടിപ്പിക്കാൻ സാധിക്കാത്ത രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ പുതിയ ചികിത്സാരീതി. അസ്ഥിക്കുള്ളിലേക്ക് ഇംപ്ലാന്റ് വെക്കുന്നതിന് പകരം, താടിയെല്ലിന് മുകളിലായും മോണയിലെ മാംസളമായ ടിഷ്യുവിന് (Gums) ഉള്ളിലായും ഒരു ലോഹ ഫ്രെയിം പോലെ ഘടിപ്പിച്ചാണ് സബ്പെരിയോസ്റ്റിയൽ ഇംപ്ലാന്റ് പൂർത്തിയാക്കുന്നത്.
അൽ വക്റ ഹോസ്പിറ്റലിലെ ഡെന്റിസ്ട്രി വിഭാഗവും എച്ച്.എം.സി ഓറൽ ആന്റ് ക്രേനിയോമാക്സിലോഫേഷ്യൽ സർജറി വിഭാഗവും സംയുക്തമായാണ് ഈ അത്യാധുനിക സേവനത്തിന് തുടക്കമിട്ടത്. ......
പാൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണമാണെങ്കിലും, സുരക്ഷിതമല്ലാത്ത രീതിയിൽ ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കാൽസ്യം, പ്രോട്ടീൻ തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ നൽകുന്ന പാലിൽ അപകടകാരികളായ ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ......
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെ തുറന്ന അതൃപ്തി പ്രകടിപ്പിച്ച് മുന്നണി കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണിയിൽ പല കാര്യങ്ങളും ചർച്ച ചെയ്യാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും യുഡിഎഫ് യോഗം ചേർന്നിട്ട് ഏറെ നാളായെന്നും അദ്ദേഹം വിമർശിച്ചു.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില മേഖലകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ തിരിച്ചടിയില്ലാതെ യുഡിഎഫ് 18 സീറ്റുകൾ നേടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; തിരുവനന്തപുരത്ത് റെഡ് അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ദിവസം തുടങ്ങാൻ ബുദ്ധിമുട്ടുള്ളവർ ഏറെയാണ്. പായസം, പാലട തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കുമ്പോഴും പാൽ തിളപ്പിക്കുന്നത് ഒഴിവാക്കാനാകില്ല. ......
തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. ......
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാചെലവിന് നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം ശക്തമാക്കുന്നു. ചികിത്സാ ചെലവ് നിയന്ത്രിക്കുന്നതിനുള്ള നിയമനിർമാണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ......
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
നാളെ ഇടുക്കിയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ......
ദോഹ: "നിങ്ങളുടെ കരുത്ത് ആരംഭിക്കുന്നത് മുൻകൂട്ടിയുള്ള പരിശോധനയിലൂടെയാണ്" (Your strength starts with early detection) എന്ന പ്രമേയത്തിൽ വാർഷിക സ്തനാർബുദ ബോധവൽക്കരണ പ്രചാരണത്തിന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) തുടക്കമിട്ടു. ഒക്ടോബർ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
രാജ്യത്തെ പൗരന്മാരും പ്രവാസികളുമായ 45-നും 69-നും ഇടയിൽ പ്രായമുള്ള, നിലവിൽ രോഗലക്ഷണങ്ങളില്ലാത്തവരും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാമ്മോഗ്രാം പരിശോധന നടത്താത്തതുമായ മുഴുവൻ സ്ത്രീകളും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ദേശീയ രോഗനിർണ്ണയ വിഭാഗം ഡയറക്ടർ ഡോ. ......